ഉണ്യാംകണ്ടി അബ്ദുൾ ഹമീദിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
കോൺഗ്രസ് നേതാവും വ്യാപാരിയുമായിരുന്ന ഉണ്യാംകണ്ടി അബ്ദുൾ ഹമീദിൻ്റെ നിര്യാണത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു
അത്തോളി:കോൺഗ്രസ് നേതാവും മത, സാമൂഹ്യ പ്രവർത്തകനും വ്യാപാരിയുമായിരുന്ന അത്തോളി ഉണ്യാംകണ്ടി അബ്ദുൽ ഹമീദിന്റെ വേർപാടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ അനുശോചിച്ചു. കോൺഗ്രസ് ഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. ബാബു കല്ലട അനുശോചന പ്രമേയം അവതരിപ്പിച്ചു.അഷ്റഫ് അത്തോളി സ്വാഗതം പറഞ്ഞു. ടി.പി അബ്ദുൽ ഹമീദ്, കെ.എം രാജൻ, എ.എം രാജു,ശാന്തി മാവീട്ടിൽ, രാജേഷ് കൂട്ടാക്കിൽ, ഷീബരാമചന്ദ്രൻ,ജൈസൽ അത്തോളി, കെ.എ.കെ ഷമീർ, പി.വി സുരേഷ്, വി.ജി ഷൈനിൻ , മോഹനൻ കവലയിൽ, ഗിരീഷ് ത്രിവേണി,ഹരിഗോവിന്ദ്, സുനീഷ് നടുവിലയിൽ, ഷൗക്കത്ത് അത്തോളി സംസാരിച്ചു.

