കെട്ടിട നിർമ്മാണ തൊഴിലാളി വൈദ്യുതി ഷോക്കേറ്റ് താഴെ വീണ് അപകടം
കുറുവങ്ങാട് നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ തൊഴിലാളി ഗ്രൈൻഡറിൽ നിന്ന് ഷോക്കേറ്റ് താഴെ വീണ് അപകടം
കൊയിലാണ്ടി: കെട്ടിട നിർമ്മാണ ജോലിക്കിടെ ഗ്രൈൻഡറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഉയർന്ന നിലയിൽ നിന്ന് താഴേക്ക് വീണ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. നിർമ്മാണത്തൊഴിലാളിയായ സുരേഷ് ബാബുവിനാണ് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.
. കെട്ടിടത്തിലെ ഇൻഡസ്ട്രിയൽ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കെ, ഉപയോഗിച്ചിരുന്ന ഗ്രൈൻഡർ മെഷീനിൽ നിന്ന് പെട്ടെന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഷോക്കേറ്റതിന്റെ ആഘാതത്തിൽ നിയന്ത്രണം വിട്ട് ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കാണ് വലിയ രീതിയിൽ പരിക്കേറ്റത്.
. അപകടം നടന്നയുടൻ പ്രദേശവാസികളും മറ്റു തൊഴിലാളികളും ചേർന്ന് സുരേഷ് ബാബുവിനെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

