കളഞ്ഞുകിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ച് മാതൃകയായി ഹരിതകർമ്മ സേനാംഗങ്ങൾ
ഹരിതകർമ്മ സേനാംഗങ്ങളായ ഉഷാകുമാരിയും ശ്രീലതയും മാതൃകയായി കളഞ്ഞ് കിട്ടിയ 5 പവന്റെ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു .
വാകയാട്:കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലെ ഹരിത കർമ്മ സേനാംഗങ്ങൾ മാതൃകയായി കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ചേൽപ്പിച്ചു . പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിക്കുമ്പോൾ കിട്ടിയ അഞ്ച് പവന്റെ സ്വർണാഭരണം ഉടമയെ കണ്ടെത്തി ഹരിത സേനാംഗങ്ങൾ തിരികെ നൽകി.
. വാകയാട് ചേനേക്കരൻ കണ്ടി ഷാഹിനയുടെ 5 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. വീട്ടിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കിയപ്പോൾ അതിൽപെട്ട് പോയതാണ്. എന്നാൽ ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യം വേർ തിരിക്കുമ്പോൾ ഒരു കവറിനുള്ളിൽ മാല,കമ്മൽ, ബ്രെയ്സറ്റ് എന്നിവ ശ്രദ്ധയിൽപ്പെട്ടത് ഭാഗ്യമായി. അന്വേഷണത്തിൽ ആഭരണം നഷ്ടപ്പെട്ടത് ഷാഹിനയുടേതാണെന്ന് മനസ്സിലായി. ഹരിത കർമ്മ സേന അംഗങ്ങളായ ഉഷാകുമാരിയും ശ്രീലതയും ചേർന്ന് ആഭരണം ഷാഹിനയ്ക്ക് കൈമാറി . ഈ മാതൃക പ്രവർത്തനം നടത്തിയ ഹരിത കർമ്മ സേന അംഗങ്ങളായ ഉഷാകുമാരിയെയും ശ്രീലതയെയും ജനങ്ങൾ അഭിനന്ദിച്ചു

