headerlogo
local

കേരഫെഡിനെ കാലാനുസൃത തമായി വൈവിധ്യവൽക്കരിക്കണം

മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ തക്കവണ്ണം കേരഫെഡിനെ വൈവിധ്യവൽക്കരിക്കണമെന്ന് എസ് ടി യു കേരഫെഡ് യൂണീറ്റ് ആവശ്യപ്പെട്ടു.

 കേരഫെഡിനെ കാലാനുസൃത തമായി വൈവിധ്യവൽക്കരിക്കണം
avatar image

NDR news

29 Sep 2026 07:05 PM

നടുവണ്ണൂർ: കേരഫെഡിൻ്റെ പ്രവർത്തനങ്ങൾ കാലാനുസൃത മാറ്റങ്ങൾക്ക് വിധേയമാക്കി മുല്ല്യവർദ്ധിത ഉൽപ്പനങ്ങൾ വിപണിയിൽ ഇറക്കുവാൻ കഴിയുന്നരീതിയിൽ വൈവിദ്യവൽക്കരണ നടപടികൾ സ്വീകരിക്കണമെന്ന് നടുവണ്ണൂർ മന്ദങ്കാവ് കേരഫെഡ് STU യൂണിയൻ ആവശ്യപ്പെട്ടു.

   സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ചെറിയ നാളീകേര സംസ്കരണ കേന്ദ്രങ്ങൾ പോലും തേങ്ങാപാൽ, തേങ്ങപൊടി. കോക്കനട്ട് മിൽക്ക് പൗഡർ, ബിസ്‌ക്കറ്റുകൾ പോലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ഇറക്കുമ്പോൾ കേരഫെഡ് പഴയ കാലം തന്നെ പിൻതുടരുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ കേര ഉൽപ്പന്നങ്ങൾ വിപണനം നടത്തി മാർക്കറ്റ് സജീവമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.. നടവണ്ണൂർ കേരഫെഡ് പ്ലാന്റിൽ പച്ച തേങ്ങ കർഷകരിൽ നിന്ന് സംഭരിക്കണമെന്ന്. , ചെറുകിട കർഷകരിൽ നിന്നും, വ്യാപാരികളിൽ നിന്നും ഗുണമേന്മയുള്ള കൊപ്ര നേരിട്ട് കേരഫഡ് സംഭരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

.   കഴിഞ്ഞ 10 വർഷക്കാലത്തെ. കേറാഫെഡിലെ താൽക്കാലിക,. കരാർ പിൻവാതിൽ നിയമനങ്ങള്ളൂ, കേറാഫെഡിലെ കൊപ്ര സംവരണത്തിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയും അഴിമതിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥന്മാരെയും വിജിലൻസ് അന്വേഷണം നടത്തേണമെന്നും യോഗം ആവശ്യപ്പെട്ടു.

.    പി. പി.ഹാസിഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സാഫിർ കേളോത്ത് അധ്യക്ഷം വഹിച്ചു കെ ടി കെ റഷീദ്, ഷമീർ കണ്ണാട്ട്, കാദർ ഞേറൽ, ടി. റഷീദ്, റഹീം തുരുത്തി മുക്ക്, ആലിക്കോയ മരക്കാട്ട്, കെ കുഞ്ഞിമൊയ്തി , കോയ അലേമ്പ്ര, കെ. എം ലത്തീഫ് , സലാം ചെമ്മലപ്പുറം സംസാരിച്ചു.

.     മന്ദങ്കാവ് കേരഫെഡ് സ്വതന്ത്ര തൊഴിലാളി യൂണിയൻ ഭാരവാഹികളായി ആസിഫ് മാസ്റ്റർ (പ്രസിഡണ്ട്), കെ.ടി. കെ റഷീദ് ( വർക്കിംഗ് പ്രസിഡണ്ട്), ടി റഷീദ് (ജന. സെക്രട്ടറി) റഹീം (തുരുത്തി മുക്ക് ) എന്നിവരെ തിരഞ്ഞെടുത്തു

NDR news
29 Sep 2026 07:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents