headerlogo
local

നടുവണ്ണൂർ പഞ്ചായത്തിൽ തൂഫാൻ 2.0 പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു

ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായ തൂഫാൻ 2.0 നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ഷൈജ മുരളി പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ പഞ്ചായത്തിൽ തൂഫാൻ 2.0 പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു
avatar image

NDR news

29 Sep 2026 06:55 AM

നടുവണ്ണൂർ: ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ "ഓപ്പറേഷൻ തൂഫാൻ" രണ്ടാംഘട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തുകയാണ്. തൂഫാൻ 2.0 എന്ന പേരിൽ നടക്കുന്ന രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ഷൈജ മുരുളി തൂഫാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു 

.       വൈസ് പ്രസിഡന്റ് സുജ. പി അധ്യക്ഷത വഹിച്ചു. മുഹമ്മദലി ചത്തോത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൂഫാൻ ബാഡ്ജ് ഷൈജ മുരളി സെക്രട്ടറി സൂര്യജിത്തിനു കൈമാറി. ക്ഷേമകാര്യ ചെയർമാൻ കൃഷ്ണദാസ് സി, ജസീറ മാവോളി, ലീല ഭഗവതികണ്ടി, ബാലുശ്ശേരി എ എസ് ഐ അബ്ദുൽ ഖാദർ, സൗദ കെ കെ,അസി സെക്രട്ടറി ഗിരീഷ്, അസിസ്റ്റന്റ് എഞ്ചിനീയർ ഗ്ലോറിയ, ലിജി തേച്ചേരി എന്നിവർ പ്രസംഗിച്ചു

NDR news
29 Sep 2026 06:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents