ഉള്ളിയേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
അശ്രദ്ധമായി ഓടിച്ച പിക്കപ്പ് മൂന്ന് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം
ഉള്ളിയേരി: ഇന്ന് വൈകിട്ട് ഉള്ളിയേരി ടൗണിൽ നാലു വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. അശ്രദ്ധമായി ഓടിച്ച പിക്കപ്പ് വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് പറയുന്നു. പിക്കപ്പ് ഓട്ടോറിക്ഷയിലും കാറിലും ഇടിച്ചു. ഓട്ടോ മറ്റൊരു കാറിലും ഇടിച്ചു. ഓട്ടോ ഡ്രൈവർ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7 മണിക്കാണ് സംഭവം. പിക്കപ്പ് ഡ്രൈവർ പയ്യന്നൂർ സ്വദേശിയാണെന്ന് പറയുന്നു

