headerlogo
local

കാപ്പാട് ജാമിഅ ഐനുൽ ഹുദാ വാർഷികം ആഘോഷിക്കുന്നു.

ജാമിഅ ഐനുൽ ഹുദാ വാർഷികം : സ്വാഗതസംഘം ഓഫീസ് നരിക്കോളി ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു

 കാപ്പാട് ജാമിഅ ഐനുൽ ഹുദാ വാർഷികം ആഘോഷിക്കുന്നു.
avatar image

NDR news

30 Sep 2026 04:28 PM

കാപ്പാട്: ഡിസംബർ 24, 25, 26 തീയതികളിൽ നടക്കുന്ന ജാമിഅ ഐനുൽ ഹുദാ 40-ാം വാർഷിക സനദ് ദാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ചന്ദ്രക ഗവേണിങ് ബോർഡ് അംഗവും വ്യവസായ പ്രമുഖനുമായ നരിക്കോളി ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. എ.പി.പി. തങ്ങൾ അധ്യക്ഷത വഹിച്ചു. കാപ്പാട് ഖാസി പി.കെ നൂറുദീൻ ഹൈത്തമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ.പി. മുഹമ്മദലി ഹാജി ചെറുവണ്ണൂർ, പി.കെ. മുഹ്യുദ്ദീൻ കുട്ടി ഉള്ളിയേരി, ടി.എൻ. ലത്തീഫ് ഹാജി, ആലിക്കോയ പൂക്കാട്, കെ. സുബൈർ ഹാജി, ബഷീർ മാസ്റ്റർ, ഗഫൂർ മാസ്റ്റർ, ഗഫൂർ അൽ മൻസൂർ, കെ. ബീരാൻ മാസ്റ്റർ, സലീം കൊയിലാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി കെ കെ ബാവ സ്വാഗതവും സാദിക്ക് അവീർ നന്ദിയും പറഞ്ഞു.

NDR news
30 Sep 2026 04:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents