headerlogo
local

സ്വച്ഛതാ ഹി സേവ , നമസ്തേ ശുചിത്വ ക്യാമ്പയിൻ: കൊയിലാണ്ടി നഗരസഭ ശുചീകരണ പ്രവർത്തകരെ ആദരിച്ചു

കൊയിലാണ്ടി നഗരസഭയിൽ പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ നഗരസഭ ആദരിച്ചു

 സ്വച്ഛതാ ഹി സേവ , നമസ്തേ ശുചിത്വ ക്യാമ്പയിൻ: കൊയിലാണ്ടി നഗരസഭ ശുചീകരണ പ്രവർത്തകരെ ആദരിച്ചു
avatar image

NDR news

30 Sep 2026 09:30 PM

കൊയിലാണ്ടി:സ്വച്ഛതാ ഹി സേവ , നമസ്തേ ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ, സീവേജ് ആൻ്റ് സെപ്റ്റേജ് മാലിന്യം കൈകാര്യം ചെയ്യുന്ന തൊഴിലാളികൾ എന്നിവരെ കൊയിലാണ്ടി നഗരസഭ ആദരിച്ചു. നമസ്തെ പദ്ധതിയുടെ ഭാഗമായി വാലിഡേഷൻപൂർത്തിയായവർക്ക്ആയുഷ്മാൻ കാർഡ് വിതരണവും നടത്തി. കൊയിലാണ്ടി നഗരസഭ ടൗൺ ഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്‌സൺ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

.       നഗരസഭ വൈസ് ചെയർപേഴ്‌സൺ സിടി ബിന്ദു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷൻ സുധീഷ് എ പി സ്വാഗതം പറഞ്ഞു.വികസനകാര്യ സ്ഥിരം സമിതിഅധ്യക്ഷൻ സുധാകരൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ദൃശ്യ, കൗൺസിലർമാരായ ജയദേവൻ , ഷെമീം, രമ്യ മനോജ്, ഹയറുന്നീസ, ദിനേശൻ, നഗരസഭ സെക്രട്ടറി പാർവ്വതി ചന്ദ്രൻ കെ എ എസ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. സുനിൽ കുമാർ യോഗത്തിന് നന്ദി അറിയിച്ചു. തുടർന്ന് തൊഴിലാളികൾക്കായി മിനി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടന്നു.

NDR news
30 Sep 2026 09:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents