ചേളന്നൂരിൽ സ്കൂട്ടർ അപകടം യുവാവ് മരിച്ചു.
സ്കൂട്ടർ മറിഞ്ഞ് റോഡിൽ വീണ യുവാവിന്റെ തലയിലൂടെ പിക്കപ്പ് ലോറി കയറിയാണ് മരണം
ചേളന്നൂർ: കോഴിക്കോട് - ബാലുശ്ശേരി റൂട്ടിൽ ചേളന്നൂർ 9/1 ഉണ്ടായ ദാരുണമായ റോഡപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അപകടത്തിൽ അനസ് എന്നയാളാണ് മരിച്ചത്.
. സ്വകാര്യ ബസിന് പിറകിൽ അമിതവേഗതയിൽ വന്ന സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിയുകയും, ഈ സമയം എതിർദിശയിൽ നിന്ന് വന്ന മിനി പിക്കപ്പ് വാൻ യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വാഹനത്തിലെ സിസിടിവി (CCTV) ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും ആംബുലൻസ് പ്രവർത്തകരും ചേർന്ന് അനസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

