headerlogo
local

വി.കെ.കെ. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി

ഗാന്ധിജയന്തി ദിനത്തിൽ വി.കെ.കെ. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെങ്ങളത്ത്കണ്ടി കടവിൽ ശുചീകരണ പ്രവർത്തനം നടത്തി

 വി.കെ.കെ. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി
avatar image

NDR news

02 Oct 2026 01:15 PM

വെങ്ങളത്ത് കണ്ടി കടവ് :-ഗാന്ധിജയന്തിയോടനുബന്ധിച്ച് വി.കെ.കെ. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. ‘ക്ലീനിംഗ് ഡേ’യുടെ ഭാഗമായി ക്ലബ് പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിച്ചു.

.     ക്ലബ് അംഗങ്ങൾ പങ്കെടുത്ത ശുചീകരണ പ്രവർത്തനത്തിൽ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും പൊതുസ്ഥലങ്ങൾ വൃത്തിയാക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി ശുചിത്വവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

.     ക്ലബ് ഭാരവാഹികളായ പി കെ റാഫി, ടി നൗഷാദ്, വി കെ ജാബിർ, കെ ഫായിസ്, കെ മുഫ്‌ലിഹ്, പി കെ മുഹമ്മദലി തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പൊതുജനങ്ങളിൽ ശുചിത്വബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

NDR news
02 Oct 2026 01:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents