പള്ളിയത്ത് കുനി ടൗൺ ശുചീകരിച്ചു..
സ്വച്ഛതാഹി സേവാ ശുചിത്വ കാമ്പയിൻ്റെ ഭാഗമായി പള്ളിയത്ത് കുനി ടൗൺ ശുചീകരണം പഞ്ചായത്ത്പ്രസി. ഷൈജ മുരളി ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സ്വച്ഛതാഹി സേവാ ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി പള്ളിയത്ത് കുനി ടൗൺ ശുചീകരണത്തിൻ്റെയും സൗന്ദര്യവത്ക്കരണത്തിൻ്റെയും ഭാഗമായി ടൗൺ ശുചീകരിക്കുകയും ചെടികൾ നട്ടുപിടിപ്പിയുകയും ചെയ്തു ബഹു: നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു ആവശ്യമായ അലങ്കരചെടികൾ വാർഡ് മെമ്പർ സി.കെ ബാലകൃഷ്ണൻ മാസ്റ്റർ വിതരണം ചെയ്തു വാർഡ് മെമ്പർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഷാജി പി.എം സ്വാഗതം പറഞ്ഞു പി.വി സലീം ഷഫീഖ് പി.എം രാജൻ തുടങ്ങിയവർ സംസാരിച്ചു നവംബർ ഒന്നിന് പള്ളിയത്ത് കുനി ടൗൺ പൂർണ്ണമായും സൗന്ദര്യവത്ക്കരണം പൂർത്തിയാക്കുമെന്ന് സംഘാടകർ അറിയിച്ചു

