ശുചീകരണ പ്രവർത്തനം നടത്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് സീനിയർ സിറ്റിസൺ യൂണിറ്റ് കമ്മിറ്റി ശുചീകരണ പ്രവർത്തനം നടത്തി
നടുവണ്ണൂർ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സീനിയർ സിറ്റിസൺ നടുവണ്ണൂർ യൂണിറ്റ് കമ്മിറ്റി ശുചീകരണ പ്രവർത്തനം നടത്തി. നടുവണ്ണൂർ ടൗൺ പരിസരത്ത് നടത്തിയ ശുചീകരണ പ്രവർത്തനത്തിന് മജിദ് മാക്കാരി, ദിലീപ് കുമാർ സി പി , രാജഗോപാലൻ മനത്താനത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

