കെ എസ് എസ് പി യു ഉള്ളിയേരി ബ്ലോക്ക് വയോജന ദിനം ആഘോഷിച്ചു
കെ എസ് എസ് പി യു ഉള്ളിയേരി ബ്ലോക്ക് കമ്മിറ്റി പെൻഷൻ ഭവനിൽ നടത്തിയ ലോക വയോജന ദിനചാരണം കെ എസ് സി എഫ് കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ശ്രീ സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ :കേരള സ്റ്റെയിറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഉള്ളിയേരി ബ്ലോക്ക് കമ്മിറ്റി ഒക്ടോബർ 1 വയോജനദിനാഘോഷം സംഘടിപ്പിച്ചു.
. കെ.എസ് എസ്പി.യു ബ്ലോക്ക് പ്രസിഡണ്ട് ഇ ഗോവിന്ദൻ നമ്പീശൻ അദ്ധ്യക്ഷനായ ചടങ്ങ് കേരള സീനിയർ സിറ്റിസൺ സ്ഫോറം ജില്ലാ പ്രസിഡണ്ട് സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു.
. വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ച മുതിർന്ന പൗരന്മാരെ ജില്ലാ വൈസ് പ്രസിഡണ്ട് ഇ. ബാലൻ നായർ ഷാളണിയിച്ച് ആദരിച്ചു.
. ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ് ഇ. അച്ചുതൻ നായർ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിക്കാവ് ഭാസ്ക്കരൻ, പി കാർത്തിക ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.പി.വി ഭാസ്ക്കരൻ കിടാവ് സ്വാഗതവും പി.കെ ശശിധരൻ നന്ദിയും പറഞ്ഞു.

