headerlogo
local

ഗാന്ധി ജയന്തി ദിനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

ഗാന്ധി ജയന്തി ദിനത്തിൽ വാകയാട് പൂർവ്വ സൈനിക കൂട്ടായ്മയും എയ്സ് മെഡിക്കൽ സെന്റർ നടുവണ്ണൂരും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.

 ഗാന്ധി ജയന്തി ദിനത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി.
avatar image

NDR news

03 Oct 2026 07:35 AM

നടുവണ്ണൂർ: വാകയാട് പൂർവ്വ സൈനിക കൂട്ടായ്മയും എയ്സ് മെഡിക്കൽ സെന്റർ നടുവണ്ണൂരും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വാകയാട് മുതുവന താഴെ, "കെ വി ആർ സ്മൃതിയിൽ" വച്ച് നടന്നു. അസ്ഥിരോഗം, ഡയബറ്റോളജി, ഫാമിലി മെഡിസിൻ എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ ക്യാമ്പിൽ പരിശോധിച്ചു. ഒപ്പം തന്നെ വിവിധ രക്ത പരിശോധനകളും തികച്ചും സൗജന്യമായി നടത്തി. നൂറ്റി അൻപതിൽപ്പരം ആളുകൾ ഈ അവസരം വിനിയോഗിച്ചു.

NDR news
03 Oct 2026 07:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents