ചോല കലാ സാംസ്കാരിക വേദി സ്കോളർഷിപ്പ് വിതരണവും ഗാന്ധി ക്വിസ് മത്സരവും സ്നേഹാദരവും നടത്തി
കോട്ടൂർ പടിയക്കണ്ടി ചോല കലാ സാംസ്കാരിക വേദിയുടെ "ഗാന്ധികിരണം" പരിപാടി കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.
കോട്ടൂർ: പടിയക്കണ്ടി ചോല കലാ സാംസ്കാരിക വേദി ഗാന്ധിജയന്തി ദിനത്തിൽ സ്കോളർഷിപ്പ് വിതരണവും ഗാന്ധി ക്വിസ് മത്സരവും സ്നേഹാദരവും നടത്തി. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ടി.അബീഷ് ഉപഹാര സമർപ്പണം നടത്തി. ചോലയുടെ സജീവ പ്രവർത്തകനായിരുന്ന അകാലത്തിൽ പൊലിഞ്ഞ വിശ്വനാഥൻ കല്ലാനിക്കലിൻ്റെ സ്മരണയ്ക്ക് കുടുംബം ഏർപ്പെടുത്തിയതാണ് സ്കോളർഷിപ്പ്. കോട്ടൂർ എ.യു.പി സ്കൂളിലെ ജി.ആർ. അൽമിത്ര, അവിടനല്ലൂർ
. എൻ.എൻ കക്കാട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ ആദിദേവ് അജൻ, വാകയാട് ഹയർ സെക്കൻ്ററി സ്‌കൂളിലെ ആർ.എസ്. ശ്രീനന്ദ എന്നിവർക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുജാത ടീച്ചർ സ്കോളർഷിപ്പ് തുക സമ്മാനിച്ചു. കല്ലാനിക്കൽ വിശ്വനാഥൻ്റെ മകൻ കാശിനാഥ് സ്കോളർഷിപ്പ് തുക കൈമാറി. ഉയർന്ന മാർക്കോടെ എം.ബി.ബി.എസിന് അഡ്‌മിഷൻ നേടിയ ചോല കുടുംബാംഗം കെ. ശ്രീലക്ഷ്മിക്ക് സ്നേഹോപഹാരം നൽകി.
. ചോല സെക്രട്ടറി സുധീഷ് കോട്ടൂർ സ്വാഗതം പറഞ്ഞു. ചോല പ്രസിഡൻ്റ് എൻ. മഹേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
. "ഗാന്ധികിരണം" എന്ന പേരിൽ നടന്ന ഗാന്ധിക്വിസ് മത്സരത്തിൽ യു.പി വിഭാഗത്തിൽ ഉദ്ദിത രജി, പൃഥ്വി കൃഷ്ണ, ആദിദേവ് എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ ഷെഹ ഫാത്തിമ, പ്രണവ്, അവന്തിക എന്നിവരും ഹയർ സെക്കൻ്ററി വിഭാഗത്തിൽ അയന, ശ്രീലക്ഷ്മി എന്നിവരും സമ്മാനങ്ങൾ കരസ്ഥമാക്കി. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. അബീഷ് വിജയികൾക്ക് സ്നേഹോപഹാരങ്ങൾ നൽകി. മുഹമ്മദ് സി അച്ചിയത്ത്, പടിഞ്ഞാറയിൽ സത്യൻ മാസ്റ്റർ എന്നിവർ ക്വിസ് മാസ്റ്റർമാരായി.
. ചോലയുടെ എം.എൻ ദാമോദരൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയത്തിലേക്കുളള പുതിയ പുസ്തകങ്ങൾ ചോല അംഗങ്ങൾ ചടങ്ങിൽ കൈമാറി. ഉണ്ണിനായർ ആലങ്കോട്ട് പൊയിൽ, ജജീഷ് കിനാത്തിൽ, ഗിരീഷ് പുതുക്കുടി, ജയൻ ചുണ്ടക്കാട്ട്, വിനോദ് പറക്കുന്നത്ത്, ഷിബു ആപ്പുറത്ത്, പി.കെ. ഉണ്ണിമാധവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഗാന്ധിജയന്തിദിന സന്തോഷമായി പാലടപായസം വിതരണം ചെയ്തു. ബാബു കോട്ടക്കൽ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.

