headerlogo
local

കോൺഗ്രസ് സേവാദൾ കമ്മിറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീക കരണവും ഗാന്ധി ക്വിസ് മത്സരവും നടത്തി.

 കോൺഗ്രസ് സേവാദൾ കമ്മിറ്റി ഗാന്ധിജയന്തി ദിനം ആഘോഷിച്ചു
avatar image

NDR news

03 Oct 2026 08:22 AM

നടുവണ്ണൂർ: നടുവണ്ണൂർ ബ്ലോക്ക് കോൺഗ്രസ് സേവാദൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി സമുചിതമായി ആചരിച്ചു. കാലത്ത് കുടുംബാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചിത്രാ മുകുന്ദൻ സാമൂഹ്യ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ എം ടി ജിതേഷ് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു.

.    വൈകീട്ട് നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂളിൽ ഗാന്ധി ക്വിസ് മത്സരം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈജാ മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ സേവാദൾ പ്രസിഡണ്ട് ശ്യാം ചലാന മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ ബ്ലോക്ക് പ്രസിഡണ്ട് രാജേഷ് കെ സി അധ്യക്ഷത വഹിച്ചു. സേവാദൾ ഭാരവാഹികളായ ഉദയകുമാർ, മൂസക്കുട്ടി, നുസ്റത്ത് ബഷീർ, പുഷ്പാംഗദൻ, ബിനീഷ് പ്രസാദ്, ഷിബു, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. 

.     അഷറഫ് കെ സി, ശിവദാസൻ, ബാലൻ പഴങ്കാവിൽ, രവി കിഴക്കയിൽ, സുജിത ചാലിൽ, ഷൈജു തുരുത്തിയിൽ പരിപാടികൾക്ക് നേതൃത്വം നല്കി.

NDR news
03 Oct 2026 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents