headerlogo
local

കെ എസ് എസ് പി എ നടുവണ്ണൂർ മണ്ഡലം സമ്മേളനം ആരംഭിച്ചു.

കെ എസ് എസ് പി എ നടുവണ്ണൂർ മണ്ഡലം സമ്മേളനം ബാലുശ്ശേരി എം എൽ എ. വിടി സൂരജ് ഉദ്ഘാടനം ചെയ്തു

 കെ എസ് എസ് പി എ നടുവണ്ണൂർ മണ്ഡലം സമ്മേളനം ആരംഭിച്ചു.
avatar image

NDR news

03 Oct 2026 01:02 PM

നടുവണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ എസ് എസ് പി എ ) നടുവണ്ണൂർ മണ്ഡലം സമ്മേളനം ബാലുശ്ശേരി എം എൽ എ. വിടി സൂരജ് ഉദ്ഘാടനം ചെയ്തു.

.    നടുവണ്ണൂർ ഗ്രീൻ പെരേസ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും സമ്മേളനത്തിന്റെ സംഘാടക സമിതി ചെയ്യർമാനുമായ കെ രാജീവിന്റെ അധ്യക്ഷതയിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എപി ഷാജി മാസ്റ്റർ, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർമാൻ കൃഷ്ണദാസ് ചീടത്തിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പ്രശാന്ത്, മുഹമ്മദലി ചാത്തോത്ത്, മുസ്ലീം ലീഗ് നടുവണ്ണൂർ മണ്ഡലം പ്രസിഡന്റ് ടി നിസാർ മാസ്റ്റർ, സത്യൻ മാസ്റ്റർ , സത്യൻ കൂളിയ പൊയിൽ,കെ എസ് എസ് പി എ മണ്ഡലം പ്രസിഡന്റ് ഗോവിന്ദൻകുട്ടി, സെക്രട്ടറി ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.

.      സമ്മേളനത്തിന് ആരംഭം കുറിച്ച് കൊണ്ട് നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി പതാക ഉയർത്തി. സമ്മേളനത്തിന്റെ ഭാഗമായി നടുവണ്ണൂർ ടൗണിൽ പ്രകടനം നടത്തി.

NDR news
03 Oct 2026 01:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents