സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സേവാഭാരതി ഉള്ളിയേരി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
ഉള്ളിയേരി: മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സേവാഭാരതി ഉള്ളിയേരി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊയക്കാട് മൂത്താടതാഴെ വെച്ച് നടന്ന പരിപാടി ഗവൺമെൻറ് ആയുർവേദ ഹോസ്പിറ്റൽ ഉള്ളിയേരി മെഡിക്കൽ ഓഫീസർ ഡോക്ടർ സജിത്ത് വി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ഉള്ളിയേരി യൂണിറ്റ് പ്രസിഡണ്ട് ഷോജിത്ത് വി ബി അധ്യക്ഷത വഹിച്ചു.കെ കെ ഷിബു കുമാർ സ്വാഗതം പറഞ്ഞു.ടി എം സുരേന്ദ്രൻ നന്ദി പറഞ്ഞു.
. മലബാർ മെഡിക്കൽ കോളേജ് നെഫ്രോളജി പ്രൊഫസർ ഡോക്ടർ സന്ദീപ് ശ്രീധർ അവിടെ സന്നിഹിതരായ രോഗികൾക്ക് ബോധവൽക്കരണക്ലാസ് നൽകി. ജനറൽ മെഡിസിൻ,കാർഡിയോളജി,നെഫ്രോളജി എന്നീ വിഭാഗങ്ങളിലായി 150 ഓളംരോഗികൾ ക്യാമ്പിന്റെ ഭാഗമായി.
. പ്രഷർ ഷുഗർ പരിശോധന ഇ സി ജി ലേബ് ടെസ്റ്റ് ഫാർമസി എന്നീ വിഭാഗങ്ങളിൽ അടക്കം 13 സ്റ്റാഫുകൾ ക്യാമ്പിൽപങ്കെടുത്തു.

