ബാലസദസ് സംഘടിപ്പിച്ചു.
കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സിഡിഎസ് നേതൃത്വത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കോട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടന്ന ബാലസദസ് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ എം ബഷീർ അധ്യക്ഷത വഹിച്ചു. ശ്രീ റഫീഖ് മാസ്റ്റർ ക്ലാസ്സ് എടുത്തു. ശ്രീ കെ ബാലൻ ശ്രീമതി റംല എന്നിവർ ആശംസ അർപ്പിച്ചു. കുട്ടികളുടെ ചർച്ചകൾക്ക് ശേഷം കലാപരിപാടികൾ നടന്നു. വാർഡ് കൺവീനർ ശ്രീ അൻവർ മാസ്റ്റർ സ്വാഗതവും ശ്രീമതി നദീറ നന്ദിയും പറഞ്ഞു.

