headerlogo
local

നാലുവർഷം മുമ്പ് നഷ്ടപ്പെട്ട ഒരു പവൻ മാല ഭാഗ്യം കൊണ്ട് കിട്ടി

പേരാമ്പ്ര സ്വദേശി ബഷീർ വീട്ടിൽ സോളാർ സാധിക്കാനുള്ള കുഴിയെടുത്തപ്പോൾ നഷ്ടപ്പെട്ടുപോയ സ്വർണ്ണമാല മണ്ണിനടിയിൽ നിന്ന് കിട്ടി

 നാലുവർഷം മുമ്പ് നഷ്ടപ്പെട്ട ഒരു പവൻ മാല ഭാഗ്യം കൊണ്ട് കിട്ടി
avatar image

NDR news

05 Oct 2026 11:58 AM

പേരാമ്പ്ര: സോളാർ സ്ഥാപിക്കാൻ മുറ്റത്ത് കുഴിയെടുത്തപ്പോൾ പേരാമ്പ്ര സ്വദേശി ബഷീറും കുടുംബവും കണ്ടത് വർഷങ്ങളായി തിരഞ്ഞുനടന്ന ഒരു സ്വർണമാല. നാല് വർഷം മുൻപ് നഷ്ടപ്പെട്ട ഭാര്യ ഫാത്തിമയുടെ ഒരു പവൻ മാലയാണ് അപ്രതീക്ഷിതമായി മണ്ണിനടിയിൽ നിന്ന് തിരിച്ചുകിട്ടിയത്.

.   എരവട്ടൂർ പാറപ്പുറം റോഡിലെ കുറ്റിവയൽ സ്വദേശിയായ ബഷീറിന്റെ ഭാര്യ ഫാത്തിമയുടെ മാലയാണ് 4 വർഷം മുൻപ് വീട്ടിൽവച്ച് കാണാതായത്. വീടും പരിസരവും അരിച്ചുപെറുക്കി തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഒടുവിൽ മാല നഷ്ടപ്പെട്ടതായി കരുതി കുടുംബം അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വീട്ടിൽ സോളർ സംവിധാനം സ്ഥാപിക്കുന്നതിന്റെ ഭാഗമായി എർത്ത് സ്ഥാപിക്കാൻ വീടിനോട് ചേർന്ന് ആദ്യം കുഴിയെടുത്തു. എന്നാൽ കെഎസ്ഇബി അധികൃതർ നടത്തിയ പരിശോധനയിൽ സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തി. എർത്ത് മറ്റൊരു ഭാഗത്ത് സ്ഥാപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു

.    ഇതോടെ വീടിന്റെ മുറ്റത്ത് പുതിയ സ്ഥലത്ത് കുഴിയെടുക്കേണ്ടിവന്നു. കുഴിയെടുക്കുന്നതിനായി മുറ്റത്ത് പാകിയിരുന്ന കടപ്പ കല്ലുകൾ മാറ്റി. മണ്ണ് നീക്കി ഏകദേശം ഒന്നരയടി താഴെയെത്തിയപ്പോഴാണ് സ്വർണമാല കണ്ടെത്തിയത്. എർത്ത് സ്ഥാപിക്കുന്ന ജോലിക്കെത്തിയ കായണ്ണ സ്വദേശി സുബീഷാണ് മാല കണ്ടെടുത്തത്. ഉടൻ തന്നെ സ്വർണമാല ബഷീറിനെ ഏൽപിച്ചു.നാല് വർഷം മുൻപ് കാണാതായ മാല തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ബഷീറിനും കുടുംബത്തിനും സന്തോഷമായി.

NDR news
05 Oct 2026 11:58 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents