headerlogo
local

കോൺഗ്രസ് വാർഡ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി

കോൺഗ്രസ് പന്ത്രണ്ടാം വാർഡ് കമ്മിറ്റി നടത്തിയ അനുമോദന സദസ്സ് വിടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

 കോൺഗ്രസ് വാർഡ് കമ്മിറ്റി അനുമോദന സദസ്സ് നടത്തി
avatar image

NDR news

05 Oct 2026 02:28 PM

നടുവണ്ണൂർ: ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഗ്രി, എസ്എസ്എൽസി, പ്ലസ് ടു,എൽ എസ് എസ്, യു എസ് എസ്, നേടിയ കുട്ടികളെ അനുമോദിച്ചു. കൂടാതെ എംബിബിഎസ്, പി എച്ച് ഡി, ജെആർഎഫ് എന്നിവ നേടിയ വ്യക്തികളെയും അനുമോദിച്ചു.

.      വാർഡ് കമ്മിറ്റി പ്രസിഡന്റ് വിസി ഗോപാലന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സദസ്സ് ബാലുശ്ശേരി എംഎൽഎ വിടി സൂരജ് ഉദ്ഘാടനം ചെയ്തു.

.     ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ രാജീവൻ, മുഹമ്മദലി എസ് , എ പി ഷാജി, സത്യനാഥൻ എം , മുഹമ്മദലി പി കെ, മനോജ് അഴകത്ത്, കെ പി സത്യൻ, വിനോദ് പി, അക്ബറിലി കെ, എ സി ഉമ്മർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു . ചടങ്ങിൽ അബ്ദുൽ ലത്തീഫ് സ്വാഗതവും ഒ എം കൃഷ്ണകുമാർ നന്ദിയും പറഞ്ഞു

NDR news
05 Oct 2026 02:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents