നാട്ടിൽ തിരിച്ചെത്തിയപ്രവാസികൾക്ക് ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കണം
പ്രവാസി ലീഗ് ബാലുശ്ശേരി പ്രവർത്തക കൺവെൻഷൻ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി : നാട്ടിൽതിരിച്ചെത്തിയപ്രവാസികൾക്ക് ആരോഗ്യഇൻഷൂറൻസ് പദ്ധതി നടപ്പിലാ ക്കണമെന്ന് പ്രവസിലീഗ് ബാലുശ്ശേരി പഞ്ചായത്ത് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡണ്ട് ബഷീർമാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
. കെ പി അബ്ദുള്ള പറമ്പിൻ്റെ മുകൾ അധ്യക്ഷം വഹിച്ചു.പി എം മുഹമ്മദലി മാമ്പൊയിൽ മുഖ്യ പ്രഭാഷണം നടത്തി. അബൂബക്കർ കൂനഞ്ചേരി,ഉമ്മർക്കോയ എരമംഗലം,ജബ്ബാർ കുനഞ്ചേരി,എം കെ അസീസ്,എം കുഞ്ഞമ്മദ്,പി കെ മുഹമ്മദ് പനായി ,മുജീബ് കണ്ണങ്കോട്,എന്നിവർ സംസാരിച്ചു.
. ബാലുശ്ശേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി കെ പി അബ്ദുള്ള പറമ്പിൻ്റെ മുകൾ(പ്രസിഡണ്ട്), ഉമ്മർക്കോയമൗലവി എരമംഗലം,മുജീബ് കണ്ണങ്കോട്, (വൈസ് പ്രസിഡണ്ടുമാർ),എം കെ അബൂബക്കർ കുനഞ്ചേരി ( ജനറൽ സെക്രട്ടറി)പി കെ മുഹമ്മദ് പനായി ,കെ കെ ജബ്ബാർ കുനഞ്ചേരി (ജോ : സെക്രട്ടറിമാർ)എം കുഞ്ഞമ്മദ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

