headerlogo
local

മുള്ളൻകുന്നിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു

കുറ്റ്യാടി മുള്ളൻകുന്നിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ മയക്കു വെടിവെച്ച് പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ജീവൻ നഷ്ടമായി

 മുള്ളൻകുന്നിൽ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു
avatar image

NDR news

10 Oct 2026 01:56 PM

കുറ്റ്യാടി : മരുതോങ്കര പഞ്ചായത്തിലെ മുള്ളൻകുന്നിൽ വീട്ടുപറമ്പിലെ കിണറ്റിൽ വീണ കാട്ടുപോത്ത് ചത്തു. ഇന്ന് രാവിലെ കാട്ടുപോത്തിനെ കിണറ്റിൽനിന്ന് കരയ്ക്കുകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നതിന് മുമ്പാണ് ജീവൻ നഷ്ടമായത്.

.    കാട്ടുപോത്തിനെ മയക്കുവെടിവെച്ച് സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നടപടികൾ ആസൂത്രണം ചെയ്തുവരുന്നതിനിടെയാണ് സംഭവം. കാട്ടുപോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കായി പ്രദേശത്ത് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു.

കാട്ടുപോത്തിന്റെ മരണത്തോടെ സംഭവത്തിൽ ആശങ്കയിലായിരുന്ന പ്രദേശവാസികൾക്ക് രക്ഷാപ്രവർത്തനം സംബന്ധിച്ച പ്രതീക്ഷകൾ അവസാനിച്ചു.

NDR news
10 Oct 2026 01:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents