headerlogo
local

ചേമഞ്ചേരിയിൽലോക പോസ്റ്റൽ ദിനം ആഘോഷിച്ചു

നിഡ്സ് വെൽഫെയർ ഫൗണ്ടേഷനും ചേമഞ്ചേരി യുപി സ്കൂളും സംയുക്തമായി നടത്തിയ പോസ്റ്റൽ ദിനാഘോഷം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു.

 ചേമഞ്ചേരിയിൽലോക പോസ്റ്റൽ ദിനം ആഘോഷിച്ചു
avatar image

NDR news

10 Oct 2026 01:05 PM

ചേമഞ്ചേരി :നിഡ്സ് വെൽഫയർഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ചേമഞ്ചേരി യു പി സ്കൂളിന്റെയും പൂക്കാട്മർച്ചന്റ്അസോസിയേഷന്റേയുംസഹകരണത്തോടെ ലോക പോസ്റ്റൽ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റ്‌ ഓഫീസിൽ നടത്തി.

.    ചടങ്ങിചെയർമാൻ എംപി മൊയ്‌തീൻ കോയ സ്വാഗതം പറഞ്ഞു .ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുബൈദ കബീർ അധ്യക്ഷത വഹിച്ചു ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അജയ് ബോസ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽതപാൽ ജീവനക്കാരായ ധന്യ സി ജി. അനൂപ് ബി എസ്‌ എന്നിവരെ ആദരിച്ചു. പഞ്ചായത്ത്‌ സ്റ്റാന്റിങ്ങ് കമ്മിറ്റിചെയർപേഴ്സൺമാരായ അഫ്സ മനാഫ് ശശിധരൻ കുനിയിൽ മെമ്പർ മാരായ കെ കെ സരീഷ്, കെ പി ശ്രീജ. ബൽകീസ്‌. നളിനി, ആലിക്കോയ ഹിദായത്ത്, ഇ കെ ഷബീർ, വിദ്യാർത്ഥി പ്രതിനിധി.കെ സനാദ എന്നിവർ പ്രസംഗിച്ചു റാഫി വി കെ നന്ദിയും പറഞ്ഞു.ചേമഞ്ചേരി യു പി സ്കൂൾ വിദ്യാർത്ഥികൾ പോസ്റ്റ്‌ ഓഫീസ് സന്ദർശിച്ചു തപാൽ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികൾ, ഗ്രാമീണ ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് ലോജിസ്റ്റിക്,പിൻ കോഡ് ഉപയോഗിച്ച് കത്തുകൾ തരം തിരിക്കൽ, രജിസ്റ്റർഡ് സ്പീഡ് പോസ്റ്റ്‌ സർവീസ്, പോസ്റ്റൽ ബാങ്കിംഗ് പേയ്മെന്റ്.മേൽവിലാസം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടവ തുടങ്ങിയ സേവനങ്ങളെ പറ്റി പോസ്റ്റൽജീവന ക്കാരായ ഷെഖിൽ ജിത്ത് കെ കെ, അതുൽ രാജ് എ കെ അശ്വതി വി പിഎന്നിവർവിശദീകരിച്ചു. വിദ്യർഥികൾക്ക് നവ്യനുഭൂതി പകർന്ന സന്ദർശനത്തിന് അധ്യാപകരായ നസീറ എ കെ, റെലീഷ ബാനു നേതൃത്വം നൽകി വിദ്യാർത്ഥികൾ കൂട്ടുകാർക്കു കത്തെഴുതി പോസ്റ്റ്‌ ചെയ്തു മടങ്ങി

NDR news
10 Oct 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents