headerlogo
local

ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.

അടിവാരം ചിപ്പിലിത്തോട് പുളിക്കൽ സെബാസ്‌റ്റ്യനാണ് മരിച്ചത്, ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു

 ചിപ്പിലിത്തോട്–തുഷാരഗിരി റൂട്ടിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ്  ഒരാൾ മരിച്ചു.
avatar image

NDR news

11 Oct 2026 03:38 PM

താമരശ്ശേരി : തുഷാരഗിരി ചിപ്പിലിതോട് റോഡിൽ താഴെ പാലത്തിന് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചിപ്പിലിതോട് പുളിക്കൽ സെബാസ്റ്റ്യൻ(68)ആണ് അന്തരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ വത്സമ്മയ്ക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് ഏകദേശം ഏഴുമണിയോടെ ആണ് അപകടം സംഭവിച്ചത് 

.    ഇരുവരേയും ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും സെബാസ്റ്റ്യൻ മരണപ്പെടുകയാണ് ഉണ്ടായത്. കുടുംബത്തിൽപ്പെട്ട ആളുടെവിവാഹത്തിൽ പങ്കെടുക്കാനായി കാറിൽ വീട്ടിൽ നിന്നിറങ്ങി വീടിനു സമീപത്തെ ചിപ്പിലിത്തോട് തുഷാരഗിരി റോഡിൽ കാർ പാർക്ക് ചെയ്ത് മറ്റു രണ്ടു പേരെ കാത്തിരിക്കുമ്പോൾ കാർ ന്യൂട്രൽ ആയി പുറകോട്ട് നീങ്ങി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മക്കൾ: റെജി,റെനി,റെൻസി

NDR news
11 Oct 2026 03:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents