headerlogo
local

‘ഉയരെ 2026’ 37 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നല്കി.

കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് നടത്തുന്ന ‘ഉയരെ 2026’: 37 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം അഡ്വ. പ്രവീൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു

 ‘ഉയരെ 2026’ 37 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നല്കി.
avatar image

NDR news

11 Oct 2026 08:25 PM

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘ഉയരെ 2026’ വഴി 37 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. തക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ. കെ. പ്രവീൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി.

.     ബി.ടെക്, ബി.എസ്‌സി നഴ്സിങ്, നീറ്റ്, ടി.ടി.സി, സി.എ, ബി.എ, ബി.കോം തുടങ്ങിയ വിവിധ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് സഹായം ലഭിച്ചത്. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ഉന്നതവിദ്യാഭ്യാസം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയേകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

NDR news
11 Oct 2026 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents