headerlogo
local

വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണം നടത്തി

നവജീവൻ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്ര കലാകാരൻ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണം കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു

 വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണം നടത്തി
avatar image

NDR news

12 Oct 2026 12:40 PM

കൂട്ടാലിട : കോട്ടൂർ നവജീവൻ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചിത്ര കലാകാരൻ കെ ഐ വിഷ്ണു നമ്പൂതിരി മാസ്റ്റർ അനുസ്മരണം നടത്തി.

.      ട്രസ്റ്റിന്റെ ചെയർമാൻ ജോസ് മംഗളം കുന്നേൽ അധ്യക്ഷം വഹിച്ച അനുസ്മരണ ചടങ്ങ് കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടക രചയിതാവ് എം കെ രവിവർമ്മ അനുസ്മരണം പ്രഭാഷണം നടത്തി.

.     ഈ ഗോവിന്ദൻ നമ്പീശൻ മാസ്റ്റർ, ദിവാകരൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ധർമ്മൻ മുല്ലപ്പള്ളി സ്വാഗതവും ഇല്ലത്ത് പ്രകാശൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

NDR news
12 Oct 2026 12:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents