ബാലുശ്ശേരി ചിറക്കല്‍കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവം തുടങ്ങി.
ഒക്ടോബർ 11 മുതൽ നടക്കുന്ന നവരാത്രി മഹോത്സവ പരിപാടികൾ കക്കാട്ടില്ലം പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി: ചിരപുരാതനമായ ബാലുശ്ശേരി ചിറക്കല്‍കാവ് ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നവരാത്രി മഹോല്‍സവത്തിന് തുടക്കമായി.ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. ഒക്ടോബര്‍ 11 മുതല്‍ 21 വരെയാണ് ഇവിടെ നവരാത്രി ഉല്‍സവ പരിപാടികള്‍ നടക്കുക. കലാപരിപാടികള്‍ കക്കാട്ടില്ലം പുരിഷോത്തമന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ രാജേഷ് ഭാരതി, ബിനു എം അറപ്പീടിക, വിശ്വനാഥന്‍ കെജി, വിനോദ് തോട്ടായി, കെ.എം.പ്രതാപന്‍ സംബന്ധിച്ചു.
. എല്ലാദിവസവും വൈകീട്ട് വിവിധ നൃത്ത വിദ്യാലയങ്ങളും, സംഘടനകളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിരക്കളി, നൃത്തനൃത്യങ്ങള്‍, സോപാനസംഗീതം, ഭജന്‍സ്, സംഗീതാര്‍ച്ചന തുടങ്ങിയവ അവതരിപ്പിക്കും. 18 ന് ലക്ഷാര്‍ച്ചന, ഗ്രന്ഥം വയ്പ്പ്, 21 വിദ്യാപൂജ എഴുത്തി നിരുത്ത് എന്നിവയും നടക്കും.

