headerlogo
local

യുഡിഎഫ് കുരുടി മുക്കിൽ പ്രതിഷേധ സായാഹ്നം നടത്തി

രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് അരീക്കളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സായാഹ്നം നടത്തിയത്

 യുഡിഎഫ് കുരുടി മുക്കിൽ പ്രതിഷേധ സായാഹ്നം നടത്തി
avatar image

NDR news

12 Oct 2026 09:34 PM

അരിക്കുളം: വോട്ടു കൊള്ളയ്ക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് യു.ഡി.എഫ് അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കുരുടി മുക്കിൽ വെച്ച് പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സി.രാമദാസ്, കൺവീനർ എൻ.കെ. അഷറഫ്, മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, അരവിന്ദൻ മേലമ്പത്ത്, മർവ അരിക്കുളം,സുഹറ ബീന വരമ്പി ച്ചേരി, സനൽ അരിക്കുളം, എടച്ചേരി കുഞ്ഞിക്കണ്ണൻ, മുത്തു കൃഷ്ണൻ, പൊയിലിങ്ങൽ അമ്മത്, അനിൽകുമാർ അരിക്കുളം, സി. നാസർ, രാജൻ കാരയാട്,ബ്ളോക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, ഒ.കെ.ചന്ദ്രൻ, ശ്രീധരൻ കണ്ണമ്പത്ത്, ലതേഷ് പുതിയേടത്ത്, പി പി കെ അബ്ദുല്ല, അബ്ദുറഹിമാൻ , കെ.ശ്രീകുമാർ, കെ സി ഇബ്രാഹിം ,ശുഹൈബ് തറമ്മൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീനത്ത് വടക്കയിൽ, സ്റ്റിജ അനീഷ്, കെ.എം. നാരായണിഎന്നിവർ നേതൃത്വം നൽകി.

NDR news
12 Oct 2026 09:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents