കെഎസ്എസ്പിഎ നടുവണ്ണൂർ മണ്ഡലം: പുതിയ ഭാരവാഹികൾ ചുമതലയേറ്റു .
ഗോവിന്ദൻകുട്ടി നായർ പ്രസിഡന്റ്, ഹരികൃഷ്ണൻ കെ കെ സെക്രട്ടറി ,മോഹൻദാസ് സി ട്രഷറർ എന്നിവരാണ് പ്രധാന ഭാരവാഹികൾ
നടുവണ്ണൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടുവണ്ണൂർ മണ്ഡലം വാർഷിക സമ്മേളനം പുതിയ 27 അംഗ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .
. പ്രസിഡണ്ടായി ഗോവിന്ദൻകുട്ടി നായരും, വൈസ് പ്രസിഡണ്ട് മാരായി മനോജ് മാസ്റ്റർ ടി കെ യും അബ്ദുൽ ലത്തീഫും, സെക്രട്ടറിയായി ഹരികൃഷ്ണൻ കെ കെ യും ജോയിന്റ് സെക്രട്ടറിമാരായി ഷീജ ടീച്ചർ, മൊയ്തീൻ കുഞ്ഞി മാസ്റ്റർ എന്നിവരും ട്രഷററായി മോഹൻദാസ് സി യും ഉൾപ്പെടുന്ന ഭരണസമിതിയാണ് ചുമതലയേറ്റത് .

