നിർമ്മലം പുതുയുഗ ശുചിത്വ കേരളം കാമ്പയിൻ അരിക്കുളത്ത് തുടങ്ങി.
നിർമ്മലം പുതുയുഗ ശുചിത്വ കേരളം കാമ്പയിൻ പദ്ധതി അരിക്കുളം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രമണി നിർവഹിച്ചു.
അരിക്കുളം: സംസ്ഥാനത്തെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യ പരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാറിന്റെ നൂറ് ദിന കർമ പരിപാടിയുടെ ഭാഗമായി ആവിഷ്ക്കരിച്ച നിർമ്മലം പുതുയുഗശുചിത്വ കേരളം കാമ്പയിൻ – പദ്ധതിയുടെ അരിക്കുളം പഞ്ചായത്ത്തല ഉദ്ഘാടനം വെളിയണ്ണൂർ ചല്ലിയിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രമണി നിർവ്വഹിച്ചു. ശുചീകരണ പ്രവർത്തനം നടത്തുക എന്നതിൽ മാത്രം ഒതുങ്ങാതെ മാലിന്യം വലിച്ചെറിയുന്ന ശീലം മാറ്റി ശാസ്ത്രീയ മാലിന്യ സംസ്ക്കരണം ജനങ്ങളുടെ ജീവിത ശൈലിയുടെ ഭാഗമാക്കുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.സി. ബാലക്യഷ്ണൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലത കെ പൊറ്റയിൽമുഖ്യപ്രഭാഷണംനടത്തി.

