headerlogo
local

കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം

ഒക്ടോബർ 15 , 16 തീയതികളിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് വൈകിട്ട് 4 മുതൽ 7 വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

 കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം
avatar image

NDR news

14 Oct 2026 01:05 PM

കോഴിക്കോട്: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ നാളെയും മറ്റന്നാളും (ഒക്ടോബർ 15, 16) വൈകിട്ട് 4 മണി മുതൽ 7 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

.    തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്‌ഷൻ, ചാലപ്പുറം, മാങ്കാവ് തുടങ്ങിയ മേഖലകളിലാണ് നിയന്ത്രണം ഉണ്ടാകുക.

.      റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ആശുപത്രികൾ തുടങ്ങിയ അടിയന്തരമായി എത്തേണ്ട സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ സമയക്രമം മുൻകൂട്ടി ക്രമീകരിക്കണമെന്നും യാത്ര നേരത്തേ ആരംഭിക്കണമെന്നും പൊലീസ് നിർദേശിച്ചു.ഗതാഗത നിയന്ത്രണങ്ങളോട് സഹകരിച്ച് യാത്രക്കാർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുക

NDR news
14 Oct 2026 01:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents