ലോഹ്യയുടെ ചിന്തകൾ ഇന്നും പ്രസക്തം
ഡോ. രാം മോഹൻലോഹ്യയുടെ ചരമ വാർഷിക ദിനത്തിൽ സൗഹൃദ വേദി പേരാമ്പ്രയിൽ സെമിനാർ സംഘടിപ്പിച്ചു
പേരാമ്പ്ര: ഡോ: രാം മനോഹർ ലോഹ്യയുടെചരമവാർഷിക ദിനത്തിൽ സൗഹൃദ വേദി പേരാമ്പ്രയിൽ സംഘടിപ്പിച്ച ... ലോഹ്യയുടെ ദർശനം... എന്ന സെമിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട് ചിന്തകൾക്കും ആശയങ്ങൾക്കും ഇന്നത്തെ കാലഘട്ടത്തിൽ വളരെയേറെ പ്രസക്തിയുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവര്ത്തകനുമായ കെ.ടി.ബി.കല്പത്തൂർ അഭിപ്രായപ്പെട്ടു.രാഷ്ട്രം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ലോഹ്യയുടെ ദർശനങ്ങൾക്ക്. കഴിയട്ടെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്
സഹൃദയ വേദി പ്രസിഡണ്ട് എരവട്ടൂർ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.കെ.കെ.പ്രേമൻ മുഖ്യ പ്രഭാഷണം നടത്തി. എ.കെ.ചന്ദ്രൻ, എൻ.ഹരിദാസ്, പി.സി.ബാബു, ശങ്കരൻ നടുവണ്ണൂർ ഗോപാലകൃഷ്ണൻ തണ്ടോറപ്പാറ,എ.സി.മുരളീധരൻ, കല്ലോട് ഗോപാലൻ, എൻ.കെ.കുഞ്ഞിമുഹമ്മദ്, മഹിമാ രാഘവ നായർ, മുരളീധരൻ സെൻസി, വിനോദൻ തിരുവോത്ത്, ജാനു താരം കടിയങ്ങാട്, രാജൻ മുളിയങ്ങൽ, രാജൻ കാവിൽ തുടങ്ങിയവർ സംസാരിച്ചു.

