യു പി ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്ന നടപടിക്കെതിരെ പ്രതിഷേധം
യുപിഐ ഇടപാടുകൾക്ക് ചാർജ് ഉണ്ടാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കെ വി വി ഇ എസിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി പ്രതിഷേധ പ്രകടനം നടത്തി
കൊയിലാണ്ടി: യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്തുന്നതിനെതിരെ കൊയിലാണ്ടിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. വ്യാപാര മേഖലയെയും ചെറുകിട കച്ചവടക്കാരെയും പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായാണ് പ്രകടനം സംഘടിപ്പിച്ചത്.
. പ്രതിഷേധ പ്രകടനത്തിന് കെ.വി.വി.ഇ.എസ്. മണ്ഡലം പ്രസിഡന്റ് കെ. എം. രാജീവ്, കൊയിലാണ്ടി യൂണിറ്റ് പ്രസിഡന്റ് അമേത്ത് കുഞ്ഞഹമ്മദ്, ജനറൽ സെക്രട്ടറി മനീഷ് മലബാർ, ഷഹീർ ഗ്യാലക്സി എന്നിവർ നേതൃത്വം നൽകി.സ്റ്റേറ്റ് കൗൺസിൽ അംഗം കെ. കെ. നിയാസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം റിയാസ് അബൂബക്കർ, ലാലു സി. കെ., പി. കെ. സുഹൈബ്, ഗോപാലകൃഷ്ണൻ ഗീത, നസീർ ടൈം പാർക്ക്, ഇസ്മായിൽ നക്ഷത്ര, ചന്ദ്രൻ ചന്ദ്രവാച്ച്, പ്രജീഷ് പി. വി., രാജേഷ് കെ., ഷൗക്കത്ത്, ഫയാസ്, ബഷീർ വി. പി. വി., ഡീലക്സ് നൗഷാദ്, നബീൽ,അരുൺ, ന്യൂ ലേഡി പവിത്രൻ, ഹാഷിം ജെ. കെ., റോഷ്ന, ഗ്രീഷ്മ, സൗമിനി, മോഹൻദാസ്, ഉഷ മനോജ്, ഷീബ, ഷിഖ, ഷാഹിദ് ബുവന,സുജന തുടങ്ങിയവർ ഉൾപ്പെടെ നിരവധി വ്യാപാരികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.

