പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം
പയ്യോളി പോക്സോ കേസ് പ്രതി റഫീഖിന് ജാമ്യം കിട്ടിയത് പോലീസ് സഹായിച്ചത് കൊണ്ടാണെന്ന് ആക്ഷേപിച്ചുകൊണ്ട് നാട്ടുകാർ പയ്യോളി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
പയ്യോളി : പയ്യോളിയിലെ പോക്സോ കേസിൽ പ്രതി റഫീഖിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായി.
. 13 വയസ്സുകാരി പീഡനത്തിന് ഇരയായ സംഭവത്തിലാണ് റഫീഖിനെതിരെ കേസെടുത്തത്. ഈ വർഷം ജനുവരിയിലാണ് സംഭവം നടന്നത്. പെൺകുട്ടിയെ റഫീഖ് പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്നും പരാതിയുണ്ട്.സംഭവത്തിന് പിന്നാലെ റഫീഖ് വിദേശത്തേക്ക് കടന്നിരുന്നു. കേസിൽ കുട്ടിയുടെ മാതാവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റഫീഖിന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ നാട്ടിൽ തിരിച്ചെത്തിയത്.റഫീഖിന് ജാമ്യം ലഭിക്കാൻ പൊലീസ് ഒത്താശ ചെയ്തെന്നാണ് നാട്ടുകാരുടെ ആരോപണം.

