പ്രവാസി കോൺഗ്രസ് കുടുംബ സംഗമം നടത്തി.
അത്തോളി മണ്ഡലം പ്രവാസികോൺഗ്രസ് കുടുംബസംഗമം - വി. ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു
അത്തോളി: പ്രവാസി കോൺഗ്രസ് അത്തോളി മണ്ഡലം കുടുംബ സംഗമം നടത്തി. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷറഫ് അത്തോളിയുടെ അധ്യക്ഷതയിൽ ബാലുശ്ശേരി എം.എൽ.എ. വി. ടി. സൂരജ് ഉദ്ഘാടനം ചെയ്തു.
. "നോർക്കയും പ്രവാസി റിട്ടേണിസവും" എന്ന വിഷയത്തിൽ കോഴിക്കോട് നോർക്കാ റൂട്ട്സ് സീനിയർ എക്സിക്യൂട്ടീവ് സീനത്ത് ബോധവൽക്കരണ ക്ലാസ്സ് നടത്തി.പ്രവാസി കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്റ് രവീന്ദ്രൻ പേരാമ്പ്ര, നോർക്ക എക്സിക്യൂട്ടീവ് സീനത്ത് എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.ഡി.സി.സി. ജനറൽ സെക്രട്ടറി ജൈസൽ കമ്മോട്ടിൽ, ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് ശാന്തി മാവീട്ടിൽ, ഷിജു വി. ടി. കെ., വാർഡ് മെമ്പർ കെ. എം. രാജൻ എന്നിവർ പ്രസംഗിച്ചു. രവീന്ദ്രൻ ടി. കെ സ്വാഗതവും ടി.പി. അശോകൻ നന്ദിയും പറഞ്ഞു. തുടർന്ന് ഗിരീഷ് ത്രിവേണിയുടെ നേതൃത്വത്തിൽ കരോക്കെ ഗാനമേളയും നടന്നു.

