നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കണം
പ്രവാസി പെൻഷൻ തുക വർധിപ്പിക്കണമെന്നും പ്രവാസി ലീഗ് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.
നടുവണ്ണൂർ:നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിൽ വരുത്തണമെന്നും നിലവിൽ നൽകിവരുന്ന പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണമെന്നും പ്രവാസി ലീഗ് നടുവണ്ണൂർ പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ടി നിസാർ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ ടി കെ റഷീദ് അധ്യക്ഷo വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം നാസർ കൊളത്തൂർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി ലത്തീഫ് മാസ്റ്റർ,നിയോജകമണ്ഡലം നിരീക്ഷകൻ മുഹമ്മദലി വാവോളി ,കെ കെ ആസിഫ് മാസ്റ്റർ,ഇ കെ മുഹമ്മദ് എലങ്ക മൽ ,ബഷീർ കുന്നുമ്മൽ,എം കെ സിദ്ദീഖ് നടുവണ്ണൂർ,ഉമ്മർ കോയ ഒതയോത്ത്,കെ പിഹമീദ്,എന്നിവർ സംസാരിച്ചു.
. നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിക ളായിഉമ്മർ കോയ ഒതയോത്ത് (പ്രസിഡണ്ട്),ഇ കെ മുഹമ്മദ്എലങ്കമൽ (ജനറൽ സെക്രട്ടറി),കെ പി ഹമീദ് (ട്രഷറർ),സി പി അയ്യൂബ്,ഇ കെ ഹസ്സൻ,റഷീദ് പിലാച്ചേരി (വൈസ് പ്രസിഡണ്ടുമാർ),എൻ കെ ബഷീർ,ജബ്ബാർ കരുവണ്ണൂർ,ഗഫൂർ എലങ്കമൽ (ജോ :സെക്രട്ടറിമാർ), എന്നിവരടങ്ങുന്ന 17 അംഗ കമ്മിറ്റി രൂപീകരിച്ചു.

