headerlogo
local

മരക്കൊമ്പ് പൊട്ടി വീണ് എട്ടുവയസ്സുകാരന് പരിക്ക്

പിഷാരികാവ് ക്ഷേത്രത്തിൽ ആൽ മരത്തിന്റെ ക്കൊമ്പ് പൊട്ടിവീണ് എട്ടുവയസുകാരൻ നിവേദ് കൃഷ്ണക്കാണ് പരിക്കേറ്റത്.

 മരക്കൊമ്പ് പൊട്ടി വീണ് എട്ടുവയസ്സുകാരന് പരിക്ക്
avatar image

NDR news

19 Oct 2026 04:45 PM

​​കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന് സമീപം ആൽത്തറയിലിരിക്കുകയായിരുന്ന എട്ടുവയസുകാരന്റെ തലയിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് പരിക്കേറ്റു. നമ്പ്രത്തുകര ഏജി പാലസ് സ്വദേശി നിവേദ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്.

.      ഇന്ന് രാവിലെ 10.50-ഓടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പടിഞ്ഞാറേ നടയിലെ പേരാലിന്റെ ചുവട്ടിൽ ഇരിക്കുകയായിരുന്ന കുട്ടിയുടെ മേലാക്കാണ് കൊമ്പ് പൊട്ടിവീണത്. തലയിലും നെറ്റിയിലും പരിക്കേറ്റ കുട്ടിയെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു . പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കുട്ടിയെ മാറ്റി

NDR news
19 Oct 2026 04:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents