എസ് വൈ എസ് അത്തോളി സർക്കിൾ കമ്മിറ്റി കുടുംബ സംഗമം നടത്തി
സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് അത്തോളി സർക്കിൾ കമ്മിറ്റി നടത്തിയ കുടുംബ സംഗമം സഫ്വാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
അത്തോളി:സമസ്ത സെൻ്റിനറിയുടെ ഭാഗമായി എസ് വൈ എസ് അത്തോളി സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ഖാദിർ ഫൈസി അധ്യക്ഷതയിൽ സഫ് വാൻ സഖാഫി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഫാളിൽ നൂറാനി ദേവതിയാൽ പ്രമേയ പ്രഭാഷണം നടത്തി. ബാരി മാസ്റ്റർ, അബ്ദുറഹിമാൻ മുസ്ലിയാർ, അബ്ദുൾ റസാഖ് എം ഇ ,ഉസ്മാൻ മുസ്ലിയാർ ജാബിർ അലി എം പി, സാദത്ത് കെ എന്നിവർ പ്രസംഗിച്ചു ഫാറുഖ് കൊങ്ങന്നൂർ സ്വാഗതവും ഷെഫീഖ് കൊടശ്ശേരി നന്ദിയും പറഞ്ഞു.

