തപാൽ വകുപ്പിന്റെ ആരോഗ്യ ഇൻഷൂറൻസ് മേള
തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കും നടുവണ്ണൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി ഇൻഷൂറൻസ് വിപണന മേള നാളെ പഞ്ചായത്ത് ഹാളിൽ നടക്കും.
നടുവണ്ണൂർ: തപാൽ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും നടുവണ്ണൂർ ഗ്രാമപഞ്ചായത്തും ചേർന്ന് ആരോഗ്യ ഇൻഷുറൻസ് വിതരണ മേള 22-10-2026 വ്യാഴാഴ്ച രാവിലെ 10:30 മുതൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു
. കൂടാതെ മേളയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ആധാർ സീഡിങ്ങ് ചെയ്ത് മുടങ്ങി കിടക്കുന്ന വേതനം പോസ്റ്റൽ പേയ്മെന്റ് ബാങ്കിൽ അക്കൗണ്ട് എടുത്ത് ലഭ്യമാക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.കുട്ടികൾക്കായുള്ള വിവിധ നിക്ഷേപ പദ്ധതിയിൽ ചേരുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. PM KISSAN പദ്ധതിയിൽ അംഗങ്ങളായുള്ളവർക്ക് മുടങ്ങിയ തവണകൾ ലഭ്യമാക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്. മാതൃ വന്ദന യോജനയിൽ അപേക്ഷിച്ചിട്ടുള്ളവർക്ക് പോസ്റ്റോഫീസ് ബാങ്ക് അക്കൗണ്ട് തുടങ്ങുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
. പ്രധാനമന്ത്രി അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന അപകട ഇൻഷുറൻസ്(Plan for Daily labourers Coverage 10Lakhs) :499 plan!!(Eg: തൊഴിലുറപ്പ്, ഹരിതകർമ്മ സേന പദ്ധതിയിൽ ഉൾപ്പെട്ട അംഗങ്ങൾക്.)
. ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് ഉപഭോക്താക്കൾക്ക് മാത്രമായി.ആരോഗ്യ ഇൻഷുറൻസ് വിവരങ്ങൾ . പോളിസി കാലാവധി: 1 വർഷം .പ്രവേശന പ്രായം: 18 - 65 വയസ്സ് Individual,Familyഇൻഷ്വർ ചെയ്ത തുക: 2 ലക്ഷം രൂപക്ക് മുകളിൽ ₹15 ലക്ഷം വരെ . 899 രൂപ മുതൽ തുടങ്ങുന്ന ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്
. കൂടാതെ Individual,Family.ഇൻഷ്വർ ചെയ്ത തുക: 2 ലക്ഷം വരെ1399 രൂപയിൽ തുടങ്ങുന്ന ആരോഗ്യ ഇൻഷുറൻസ് ലഭ്യമാണ്. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധങ്ങളായ സേവിങ്സ് പദ്ധതികളും മേളയിൽ ലഭ്യമാണ് .മേളയിൽ സ്വയം തൊഴിൽ, ഡ്രൈവർമാർ, കച്ചവടക്കാർ തുടങ്ങിയവർക്ക് സൌജന്യ മർച്ചന്റ് സ്റ്റിക്കറും ലഭ്യമാണ്
. ആരോഗ്യ ഇൻഷുറൻസ് ചേരുവാൻ നിങ്ങളുടെ ആധാറും ,പാൻ കാർഡ്, വോട്ടർ എൈഡി കാർഡ്,മൊബൈൽ നമ്പറുമായി മേളയിൽ പങ്കെടുക്കുക
. വെറും 200₹രൂപക്ക് പ്രീമിയം അക്കൗണ്ട് . മിനിമം ബാലൻസ് ആവശ്യമില്ല വിവിധങ്ങളായ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാൻ സാധിക്കുന്നു. കേന്ദ്ര സർക്കാരിന്റെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നു

