headerlogo
local

ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വെറ്ററന്‍സ് കോര്‍ ഡേ ആഘോഷം നടത്തി.

ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വെറ്ററന്‍സിന്റെ 84-ാമത് കോര്‍ ഡേ സെലിബ്രേഷന്‍ നന്മണ്ടയില്‍ നടത്തി.

 ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വെറ്ററന്‍സ് കോര്‍ ഡേ ആഘോഷം നടത്തി.
avatar image

NDR news

21 Oct 2026 06:51 AM

ബാലുശ്ശേരി:കോഴിക്കോട് ജില്ല ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് (ഇ. എം. ഇ) വെറ്ററന്‍സിന്റെ എണ്‍പത്തി നാലാമത് കോര്‍ ഡേ സെലിബ്രേഷന്‍ നന്മണ്ടയില്‍ നടന്നു

.    നന്മണ്ട കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സംഘടനയിലെ മുതിര്‍ന്ന അംഗം കരുണാകരന്‍ വടകര ഉദ്ഘാടനം നിര്‍വഹിച്ചു.പ്രസിഡണ്ട് വി. കെ.ജയപ്രകാശന്‍ അധ്യക്ഷനായി. വൈസ് പ്രസിഡിന്റ് മോഹനന്‍ പുതിയങ്ങാടി, സെക്രട്ടറി കെ.സി സജീവന്‍, ജോയിന്റ് സെക്രട്ടറി മധു മോഹന്‍, നളിനിസുധീര്‍, മിനിമോള്‍ മാത്യു, സിറിയക് അഗസ്റ്റിന്‍ , വി.വി.നളരാജന്‍, പ്രദീപ് കുണ്ടൂപറമ്പ്, ട്രഷറര്‍ രാമചന്ദ്രന്‍ കാക്കൂര്‍ സംസാരിച്ചു. 

      80 വയസിന് മുകളിലുള്ള സംഘാംഗംങ്ങളെ പൊന്നാട അണിയിച്ച് ആദരിച്ചു. പുതിയതായി ചേര്‍ന്ന അംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. എസ് എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെയും, വിവിധമേഖലകളില്‍ പ്രതിഭ തെളിയിച്ച അംഗങ്ങളുടെ കുട്ടികളെയും ഉപഹാരം നല്‍കി അനുമോദിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി.

NDR news
21 Oct 2026 06:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents