headerlogo
local

ലോറി സ്കൂട്ടറിൽ തട്ടിയ ശേഷം നിർത്താതെ പോയി

കാവുന്തറ റോഡ് ജംഗ്ഷനിൽ ഇന്ന് രാവിലെ സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട് ലോറി നിർത്താതെ പോയി

 ലോറി സ്കൂട്ടറിൽ തട്ടിയ ശേഷം നിർത്താതെ പോയി
avatar image

NDR news

21 Oct 2026 12:21 PM

നടുവണ്ണൂർ: സംസ്ഥാന പാതയിൽ കാവുന്തറ റോഡ് ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് ലോറി നിർത്താതെ പോയി. നടുവണ്ണൂർ കാവുന്തറ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന ഹൈവേയിൽ ഇന്ന് ബുധനാഴ്ച്ച രാവിലെ 8.15 ഓടെയാണ് സംഭവം. നടുവണ്ണൂർ ചാത്തോത്ത് താഴെ സ്വദേശി വരിയങ്ങൽ താഴെ കുനി അബ്ദുല്ലയെയാണ്‌ ലോറി ഇടിച്ചിട്ട് പോയത്. നടുവണ്ണൂരിലെ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങിയശേഷം വീട്ടിലേക്ക് തിരികെ പോകുമ്പോഴായിരുന്നു അപകടം. പേരാമ്പ്ര ഭാഗത്ത് നിന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കി നിർത്താതെ പോയത്.

NDR news
21 Oct 2026 12:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents