headerlogo
local

കൊയിലാണ്ടിയിൽ ദേശീയ പാതയിൽ വാഹനങ്ങൾക്ക് കയറാനും പുറത്തേക്ക് പോകാനും കഴിയണം

കൊയിലാണ്ടി എം എൽ എ അഡ്വ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ പരിശോധന നടത്തുകയും ദേശീയ പാത അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു.

 കൊയിലാണ്ടിയിൽ ദേശീയ പാതയിൽ വാഹനങ്ങൾക്ക്  കയറാനും പുറത്തേക്ക് പോകാനും കഴിയണം
avatar image

NDR news

21 Oct 2026 10:21 AM

കൊയിലാണ്ടി: കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാറിന്റെ നേതൃത്വത്തിൽ എൻഎച്ച്എഐ റോഡ് കൺസ്ട്രക്ഷൻ എൻജിനീയർ വൈശാഖും സംഘവും മണൽ, കോമത്ത്കര പ്രദേശങ്ങൾ സന്ദർശിച്ചു.ചെങ്ങോട്ടുകാവ് മുതൽ കൊയിലാണ്ടി മേഖലയിലെ എൻഎച്ച് 66 റോഡിൽ CHNO 222-നും CH 225-നും ഇടയിൽ മൂന്ന് സ്ഥലങ്ങളിൽ എൻട്രി, എക്സിറ്റ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സംഘം ചർച്ച നടത്തി.

.     എൻഎച്ച്എഐ റോഡ് സേഫ്റ്റി വിഭാഗം അധികൃതരുമായി സ്ഥലപരിശോധന നടത്തി അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി നവംബർ ആദ്യവാരം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചു.നഗരസഭാ ചെയർമാൻ യു.കെ. ചന്ദ്രൻ, പൊതുമരാമത്ത് ചെയർമാൻ ദൃശ്യ, കൗൺസിലർമാരായ രമ്യ മനോജ്, ദാമോദരൻ കെ.കെ., ബിജു പി.എം., മൈഥിലി സോമൻ എന്നിവരും രാജേഷ് കീഴരിയൂർ, ചന്ദ്രശേഖരൻ, തൻഹീർ കൊല്ലം, കെ.പി. വിനോദ് കുമാർ, ബാബു മണമൽ, സോമൻ കെ.എം., സുധർശൻ, രാമകൃഷ്ണൻ മണമൽ തുടങ്ങിയ പ്രദേശവാസികളും സന്ദർശനത്തിൽ പങ്കെടുത്തു.പ്രദേശവാസികളുടെ യാത്രാസൗകര്യവും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി എൻട്രി, എക്സിറ്റ് സംവിധാനം ഒരുക്കുന്നതിൽ തുടർനടപടികൾക്ക് തീരുമാനമായത് പ്രതീക്ഷയേകുന്നു.

NDR news
21 Oct 2026 10:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents