headerlogo
local

ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ശിലാസ്ഥാപനം ഇന്ന്

ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രം പതിയകെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ മന്ത്രി കെ മുരളീധരൻ നിർവഹിക്കും

 ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം ശിലാസ്ഥാപനം ഇന്ന്
avatar image

NDR news

22 Oct 2026 07:02 AM

ബാലുശ്ശേരി: ഉള്ളിയേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇന്ന് വ്യാഴം രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും. വി ടി സൂരജ് എംഎൽഎ അധ്യക്ഷനാകും. എം കെ രാഘവൻ എംപി മുഖ്യാതിഥിയാകും. 

.      ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് വിനിയോഗിച്ചാണ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

.     ഉള്ളിയേരി സി.എച്ച്.സിയിൽ നടക്കുന്ന ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇസ്മയിൽ കുറുമ്പൊയിൽ, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി നാസർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഷൈജ മുരളി, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം ജയകൃഷ്ണൻ, കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇ സുജാത ടീച്ചർ, കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഇ സി സന്ദോഷ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സരിത കുമാരി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ അഫ്സൽ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

NDR news
22 Oct 2026 07:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents