headerlogo
local

മുൻമന്ത്രിയും എംപിയും പി എസ് സി ചെയർമാനും ആയിരുന്ന ഡോക്ടർ കെ ജി അടിയോടിയുടെ 39ാം ചരമദിനം ആചരിച്ചു

അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി രാജൻ മാരുതി ഉദ്ഘാടനം ചെയ്തു.

 മുൻമന്ത്രിയും എംപിയും പി എസ് സി ചെയർമാനും ആയിരുന്ന ഡോക്ടർ കെ ജി അടിയോടിയുടെ 39ാം ചരമദിനം ആചരിച്ചു
avatar image

NDR news

22 Oct 2026 11:05 PM

പേരാമ്പ്ര . മുൻമന്ത്രിയും എംപിയും പി എസ് സി ചെയർമാനും ആയിരുന്ന ഡോക്ടർ കെ ജി അടിയോടിയുടെ 39ാം ചരമദിനം പേരാമ്പ്ര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി രാജൻ മാരുതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് കെ മധുകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് പി എസ് സുനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  

                ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി, പി എം പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിനി വട്ടക്കണ്ടി, ബാബു തത്തക്കാടൻ, രേഷ്മ പൊയിൽ, എൻ ഹരിദാസൻ മാസ്റ്റർ, കെ പി മായിൻകുട്ടി, മനോജ് ചെറു വോട്ട് തുടങ്ങിയവർ സംസാരിച്ചു.

NDR news
22 Oct 2026 11:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents