headerlogo
local

തുറയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്

പയ്യോളിക്കടുത്ത് തുറയൂരിൽ നടന്ന അപകടത്തിൽ കീഴൂർ സ്വദേശികളായ ഹനാൻ (19) ഹഫ്രാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്

 തുറയൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം രണ്ട് പേർക്ക് പരിക്ക്
avatar image

NDR news

24 Oct 2026 07:07 PM

പയ്യോളി: തുറയൂർ ഇടിഞ്ഞകടവിനും പാലച്ചുവടിനും ഇടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കീഴൂർ സ്വദേശികളായ ഹനാൻ (19), ഹഫ്രാസ് (21) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.15. ഓടെയായിരുന്നു അപകടം.

.    വടകരയിൽനിന്ന് പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന ഹരേറാം സ്വകാര്യ ബസും എതിർദിശയിൽ എത്തിയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

.  അപകടത്തിൽ പരിക്കേറ്റ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് തുടർചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി.

NDR news
24 Oct 2026 07:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents