headerlogo
local

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട പ്രവൃത്തി പുരോഗതി വിലയിരുത്തി ഫാത്തിമ തെഹ് ലിയ

പേരാമ്പ്ര താലൂക്ക് ആശുപത്രി സന്ദർശിച്ച എംഎൽഎ ഫാത്തിമ തെഹ് ലീയ ആശുപത്രി അധികൃതർ, ജനപ്രതിനിധികൾ, നിർമ്മാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ചകൾ നടത്തി

 പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിട പ്രവൃത്തി പുരോഗതി വിലയിരുത്തി ഫാത്തിമ തെഹ് ലിയ
avatar image

NDR news

25 Oct 2026 07:48 AM

പേരാമ്പ്ര :നിർമാണം പുരോഗമിക്കുന്ന പേരാബ്ര ഗവഃ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി വിലയിരുന്നതിന് വേണ്ടി പേരാമ്പ്ര എംഎൽഎ അഡ്വ:ഫാത്തിമ. തെഹ് ലിയ ആശുപത്രി സന്ദർശിച്ചു.

.     ജനപ്രതിനിധികൾ ആരോഗ്യ വകുപ്പ് അധികൃതർ നിർമാണ പ്രവൃത്തി ഏറ്റെടുത്ത ഇൻകൽ , യു. എൽ.സി സി പ്രതിനിധികളുമായി എംഎൽഎ ചർച്ച നടത്തി.പ്രവൃത്തി വേഗം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ എംഎൽ എ ബന്ധപ്പെട്ടവർക്കു നിർദ്ദേശം നൽകി.

.      ആശുപത്രിയിലേക്കുള്ള റോഡ് ഇറിഗേഷൻ പാലം, പാർക്കിങ്ങ് ഗ്രൗണ്ട് എന്നീ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് എം.എൽ എ അറിയിച്ചു 2027 ജൂലൈ മാസത്തിൽ പണി പൂർത്തീകരിക്കുമെന്ന് ഇൻകൽ യു.എൽ.സി.സി. പ്രതിനിധികൾ എം.എൽ എയ്ക്കു ഉറപ്പ് നൽകി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി, വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മൽ ബ്ലോക്ക് മെമ്പർമാരായ അനിത യു , രാജൻ മരുതേരി, ബിജു സി എരവട്ടൂർ , മെഡിക്കൽ ഓഫീസർ ദിവ്യ,ജോ: ബി.ഡി.ഒ മുസ്തഫ ,ഇൻകൽ യു എൽ സി.സി. പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

NDR news
25 Oct 2026 07:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents