headerlogo
local

ആവേശമായി നടുവണ്ണൂരിൽ മെക് സെവൻ വ്യായാമ സംഗമം

മെക് സെവൻ ടൗൺ ഹെൽത്ത് ക്ലബ് നടുവണ്ണൂർ നേതൃത്വത്തിൽ ബാലുശ്ശേരി പേരാമ്പ്ര ഏരിയ സംഗമവും വാർഷികവും നടുവണ്ണൂർ വേദിക ഗ്രൗണ്ടിൽ നടന്നു

 ആവേശമായി നടുവണ്ണൂരിൽ മെക് സെവൻ വ്യായാമ സംഗമം
avatar image

NDR news

26 Oct 2026 07:48 PM

നടുവണ്ണൂർ: മെക് സെവൻ ടൗൺ ഹെൽത്ത് ക്ലബ് നടുവണ്ണൂർ നേതൃത്വത്തിൽ നടന്ന ബാലുശ്ശേരി പേരാമ്പ്ര ഏരിയ സംഗമവും യൂണിറ്റ് വാർഷികവും നടുവണ്ണൂർ വേദിക ഗ്രൗണ്ടിൽ നടന്നു. 

.     രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശീലനത്തിന് മെക്സവൻ സ്ഥാപകൻ ഡോക്ടർ സലാഹുദ്ദീൻ നേതൃത്വം നൽകി. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒഴുകിയെത്തിയ 600 ൽ അധികം പേർ ഒരേ യൂണിഫോമിൽ വ്യായാമത്തിൽ അണിചേർന്നു. വ്യായാമ പരിശീലനത്തിന് ശേഷം സ്വാഗതസംഘം ചെയർമാൻ അഡ്വക്കറ്റ് എ ഉമ്മറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം വിടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ സുജാത, ഗ്രാമപഞ്ചായത്ത് മെമ്പർ എ പി ഷാജി മാസ്റ്റർ, തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി. മെക്

.        സെവൻ സംഘാടനത്തെ കുറിച്ച് ഡോക്ടർ ഇസ്മായിൽ മുജദ്ദിദി സംസാരിച്ചു. കോഴിക്കോട് ജില്ലാ പ്രവർത്തന അവലോകനം കോഡിനേറ്റർ എൻ കെ മുഹമ്മദ് മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ വച്ച് ദേശീയ അധ്യാപക അവാർഡ് ജേതാവും വോളിബോൾ ഗുരുവുമായ ഇ. അച്യുതൻ നായരെ ആദരിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായവരെയും ചടങ്ങിൽ ആദരിച്ചു. മുസ്തഫ കെ.ടി. പെരുവള്ളൂർ, റസീന ടീച്ചർ നിയാസ് എകരൂൽ, മിന നാസർ തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് വേദിക റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ മേഖല കോഡിനേറ്റർ ബുഷറ ടീച്ചർ മെക് സവൻ പ്രതിജ്ഞയും ജസീന പൂനത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. അഷ്റഫ് കുരുടിമുക്ക് നന്ദി പ്രകാശിപ്പിച്ചു.

NDR news
26 Oct 2026 07:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents