നരിക്കുനി മണ്ഡലം ഭാരതീയ ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി.
നരിക്കുനി മണ്ഡലം ഭാരതീയ ദളിത് കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു.
നരിക്കുനി: നരിക്കുനി മണ്ഡലം ഭാരതീയ ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടന്നു. ഭാരതീയ ദളിത്കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഇ.കെ. ശീതള്‍ രാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ഭാരതീയ ദളിത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് മാസ്റ്റര്‍ അധ്യക്ഷനായി. നരിക്കുനി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഐ വാസുദേവന്‍ നമ്പൂതിരി മുഖ്യാതിഥിയായി.
. ഡികെടിഎഫ് ജില്ല സെക്രട്ടറി വി.കെ.ലീന, ടി.കെ. ശരത് ലാല്‍. ജില്ല പഞ്ചായത്ത് മെമ്പര്‍ ബാലാമണി ടീച്ചര്‍, ചേളന്നൂര്‍ ബ്ലോക്ക് മെമ്പര്‍ സുനിത , യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫസല്‍ പലങ്ങാട്, സുധീഷ് കുമാര്‍ നെല്ല്യേരി, അപര്‍ണ നടുവിലെടത്ത് , ടി.പി ബാബു സംസാരിച്ചു.
. പരിപാടിയോടനുബന്ധിച്ച് പുതിയ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടി.കെ.ശരത്‌ലാലിന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങും നടന്നു

