headerlogo
local

ഉള്ളിയേരിയില്‍ വോട്ട് ബച്ചാവോ ദേശ് ബച്ചാവോ റാലി നടത്തി

വോട്ട് കൊള്ളക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോൺസ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളിയേരിയിൽ റാലി നടത്തിയത്.

 ഉള്ളിയേരിയില്‍ വോട്ട് ബച്ചാവോ ദേശ് ബച്ചാവോ റാലി നടത്തി
avatar image

NDR news

28 Oct 2026 12:43 PM

ഉള്ളിയേരി:വോട്ട് കൊള്ളക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത വോട്ട് ബച്ചാവോ ദേശ് ബച്ചാവോ റാലി ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കണയങ്കോട് മുതല്‍ ഉള്ളിയേരി വരെയായിരുന്ന റാലി സംഘടിപ്പിച്ചത്. 

റാലി ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ കെ സുരേഷിന് പതാക കൈമാറി, ഡിസിസി ജനറല്‍ സെക്രട്ടറി എടാടത്ത് രാഘവന്‍ ഉദ്ഘാടനം ചെയ്തു. കണയങ്കോട് നിന്നും ആരംഭിച്ച റാലി ഉള്ളിയേരിയിൽ സമാപിച്ചു. കുറുപ്പച്ചന്‍ കണ്ടി ഗംഗാധരന്‍ അധ്യക്ഷനായി. ബിജു വേട്ടുവച്ചേരി, കെകെ സുരേഷ് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ , ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു.

NDR news
28 Oct 2026 12:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents